2005ൽ പ്രസിദ്ധീകരിച്ച തോമസ് പന്തപ്ലാക്കൽ രചിച്ച മലയിൽ വിരിഞ്ഞ പൂക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി. എം. ഐ. ജനറൽ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മാന്നാനം കുന്നിൽ ആരംഭിച്ച സി. എം. ഐ സഭയുടെ ആദ്യാംഗങ്ങളായ 15 പിതാക്കന്മാരുടെ ജീവചരിത്രം ആണ് പ്രതിപാദ്യവിഷയം. ആദ്യ വ്രതാനുഷ്ടാനം നടത്തിയ വാഴ്ത്തപ്പെട്ട ചാവറയച്ചനും, മറ്റ് 10 പേരും സന്യാസവ്രതം സ്വീകരിച്ചതിൻ്റെ 150 ആം വാർഷികത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. സഭയുടെ ആദ്യകാല നാളാഗമങ്ങളും, കയ്യെഴുത്തു രേഖകളും, ഇതര ഗ്രന്ഥങ്ങളും പരിശോധിച്ച് ആധികാരികമായി രചിക്കപ്പെട്ട പുസ്തകമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: മലയിൽ വിരിഞ്ഞ പൂക്കൾ
- രചന: Thomas Panthaplakal CMI
- പ്രസിദ്ധീകരണ വർഷം: 2005
- താളുകളുടെ എണ്ണം: 204
- അച്ചടി: Image House
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി