അസ്സീസിയിലെ ക്ലാര എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് ആലുവയിലെ Franciscan Clarist Congregation പ്രസിദ്ധീകരിച്ച സ്നേഹദീപ്തി അഥവാ വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശുദ്ധക്ലാരയെ കുറച്ചധികം ലേഖനങ്ങൾ ഈ സ്മരണികയുടെ ഭാഗമാണ്. ഒപ്പം കുറച്ചധികം ചിത്രങ്ങളും ഇതിൽ ഉണ്ട്. കേരള അസ്സീസി: പുത്തൻപറമ്പിൽ തൊമ്മച്ചനെ പറ്റി സ്കറിയ സക്കറിയ എഴുതിയ ലേഖനവും ഈ സ്മരണികയുടെ ഭാഗമാണ്.
നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
അതിൻ്റെ ഒപ്പം, ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടെ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: സ്നേഹദീപ്തി – വിശുദ്ധ ക്ലാരയുടെ എട്ടാം ജന്മശതാബ്ദി സ്പെഷ്യൽ (1194 -1994)
- താളുകളുടെ എണ്ണം: 100
- സ്കാൻ ലഭ്യമായ ഇടം: കണ്ണി