1964 ൽ എറണാകുളത്തു വെച്ചു നടന്ന കേരള ഗവണ്മെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ്റെ 27 ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ Kerala Government Medical Officers’ Association – Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള അന്നത്തെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, വകുപ്പു ഡയറക്ടർ എന്നിവരുടെ സന്ദേശങ്ങൾ, സംഘടനാ വാർത്തകൾ, അംഗങ്ങളുടെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ഫോട്ടോകൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Kerala Government Medical Officers’ Association – Souvenir
- പ്രസിദ്ധീകരണ വർഷം: 1994
- താളുകളുടെ എണ്ണം: 58
- അച്ചടി: Vidya Offset Printers, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി