1960 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

1960 ൽ പ്രസിദ്ധീകരിച്ച, കുപ്രിയാനോസ് മെത്രാപ്പോലീത്ത, മാർ ഈശോയവ് കതോലിക്ക പാത്രിയർക്കീസ്, മാർ ഇസ്രായേൽ എന്നിവരാൽ രചിക്കപ്പെട്ട കാറോയാ,ഹെവുപ്പദ് യാക്കന, മ്ശമ്ശാനാ കശീശാ എന്നീ പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗരസ്ത്യ സുറിയാനി  പാരമ്പര്യമുള്ള മലങ്കര സഭയുടെ മേലധികാരികൾ മേൽ വിവരിച്ച പദവികളിലേക്ക് ഉയർത്തപ്പെടുന്ന അവസരങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ, ആരാധനാക്രമം, ആരാധാനാ സാമഗ്രികൾ, പ്രാർത്ഥനകൾ എന്നിവയെകുറിച്ചുള്ള വിവരണങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1959 - പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും
1959 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 98
  • അച്ചടി: Mar Thoma Sleeha Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2 thoughts on “1960 – പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും”

  1. ഇത് പൗരസ്ത്യ സുറിയാനി (East Syriac) പാരമ്പര്യമുള്ള ക്രമമാണ്. പാശ്ചാത്യ സുറിയാനി (West Syriac) അല്ല എന്ന് തിരുത്തിയാൽ നന്നായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *