ഡോക്ടർ. ആൽബ്രഷ്ട് ഫ്രൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത് 1991ൽ പ്രസിദ്ധീകരിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് – പറുദീസയിലെ ഭാഷാപണ്ഡിതൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയിരക്കണക്കിനു കത്തുകളും, ഡയറി കുറിപ്പുകളും മറ്റ് അപൂർവ്വ രേഖകളും പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകത്തിനു വളരെ പ്രാധാന്യമുണ്ട്. ഗുണ്ടർട്ട് രചിച്ച മലയാള കൃതികൾ, ജർമ്മൻ കൃതികൾ, കയ്യെഴുത്തു ഗ്രന്ഥങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങളും, ഗുണ്ടർട്ട് ആൽബം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്ര ശേഖരവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഡോ. ഹെർമൻ ഗുണ്ടർട്ട് – പറുദീസയിലെ ഭാഷാപണ്ഡിതൻ
- രചന: ആൽബ്രഷ്ട് ഫ്രൻസ് – സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 1991
- താളുകളുടെ എണ്ണം: 218
- അച്ചടി : D.C. Books, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി