1991 – ഡോ. ഹെർമൻ ഗുണ്ടർട്ട് – പറുദീസയിലെ ഭാഷാപണ്ഡിതൻ – ആൽബ്രഷ്ട് ഫ്രൻസ് – സ്കറിയാ സക്കറിയ

ഡോക്ടർ. ആൽബ്രഷ്ട് ഫ്രൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത് 1991ൽ പ്രസിദ്ധീകരിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് – പറുദീസയിലെ ഭാഷാപണ്ഡിതൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയിരക്കണക്കിനു കത്തുകളും, ഡയറി കുറിപ്പുകളും മറ്റ് അപൂർവ്വ രേഖകളും പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകത്തിനു വളരെ പ്രാധാന്യമുണ്ട്. ഗുണ്ടർട്ട് രചിച്ച മലയാള കൃതികൾ, ജർമ്മൻ കൃതികൾ, കയ്യെഴുത്തു ഗ്രന്ഥങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങളും, ഗുണ്ടർട്ട് ആൽബം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്ര ശേഖരവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1991 - ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ
1991 – ഡോ. ഹെർമൻ ഗുണ്ടർട്ട് – പറുദീസയിലെ ഭാഷാപണ്ഡിതൻ – ആൽബ്രഷ്ട് ഫ്രൻസ് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഡോ. ഹെർമൻ ഗുണ്ടർട്ട് – പറുദീസയിലെ ഭാഷാപണ്ഡിതൻ
  • രചന: ആൽബ്രഷ്ട് ഫ്രൻസ് – സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 218
  • അച്ചടി : D.C. Books, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *