സീറോമലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1990 ഓഗസ്റ്റിൽ ഇറങ്ങിയ വാല്യം 63 ലക്കം 2ൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. അക്കാലത്തെ അതിരൂപത മെത്രാൻ ആയിരുന്ന പൗവ്വത്തിൽ പിതാവിൻ്റെ ഷഷ്ഠിപൂർത്തിയോട് അനുബന്ധിച്ച് സ്കറിയ സക്കറിയ എഴുതിയ തീർത്ഥാടകനായ പിതാവ് എന്ന ലേഖനം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ ലക്കത്തിൻ്റെ ഭാഗമാണ്. അതിനു പുറമെ ചങ്ങനാശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങളും വാർത്തകളും ഈ ലക്കത്തിൻ്റെ ഭാഗമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വേദപ്രചാര മദ്ധ്യസ്ഥൻ – വാല്യം 63 ലക്കം 2
- പ്രസിദ്ധീകരണ വർഷം: 1990
- താളുകളുടെ എണ്ണം: 36
- അച്ചടി: St. Joseph’s Orphanage Press, Changanacherry
- സ്കാൻ ലഭ്യമായ ഇടം: കണ്ണി