1989 ൽ തലശ്ശേരി രൂപതയുടെ ഒന്നാമത്തെ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം രൂപതാ ഭരണത്തിൽ നിന്നു വിരമിക്കുകയും, രണ്ടാമത്തെ മെത്രാനായി മാർ ജോർജ്ജ് വലിയമറ്റം ചുമതലയേൽക്കുകയും ചെയ്ത അവസരത്തിൽ പ്രസിദ്ധീകരിച്ച ഗിരിദീപം – മെത്രാഭിഷേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മെത്രാഭിഷേക ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ടുള്ള രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ ഉന്നതരുടെ കുറിപ്പുകൾ, രണ്ട് ആത്മീയ നേതാക്കന്മാരെയും കുറിച്ചുള്ള സഭാ നേതാക്കന്മാരുടെ ഓർമ്മക്കുറിപ്പുകൾ, മെത്രാഭിഷേക ചടങ്ങിൻ്റെ ചിത്രങ്ങൾ എന്നിവയാണ് പ്രത്യേക പതിപ്പിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഗിരിദീപം – മെത്രാഭിഷേക പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1989
- താളുകളുടെ എണ്ണം: 136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി