1985 ആഗസ്റ്റ് മാസത്തിലെ ജീവധാര മാസികയിൽ (പുസ്തകം 15 ലക്കം 88) സക്കറിയയും ജോമ്മ കാട്ടടിയും ചേർന്നെഴുതിയ വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പതിനാറാം നൂറ്റാണ്ട് മുതൽ ഇരൂപതാം നൂറ്റാണ്ടു വരെയുള്ള കേരളസഭയിൽ പലതരത്തിലുള്ള ഭിന്നതകളും, കലഹങ്ങളും പുരരൈക്യങ്ങളും ഉണ്ടായിട്ടുണ്ട്. ബൗദ്ധികമായ ബോധ്യമില്ലാത്ത കേരള ക്രൈസ്തവർ ബൈബിൾ പഠനം ഒരു അനുഷ്ടാനമായി മാത്രം കണക്കാക്കുന്നവരാണ്. തനതായ ഒരു ദൈവശാസ്ത്രമില്ലാതെ കേരള ക്രിസ്ത്യാനിക്ക് പടിഞ്ഞാറൻ ദൈവശാസ്ത്രജ്ഞന്മാരുടെ അനുകർത്താക്കളായി മാറാനേ കഴിഞ്ഞിട്ടുള്ളുവെന്നും ലേഖകൻ കണ്ടെത്തുന്നു. 1984ൽ ഉണ്ടായ മൽസ്യതൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിമോചനദൈവശാസ്ത്രത്തെ പറ്റി വിശദീകരിക്കുകയാണ് ലേഖനത്തിൽ. സഭക്ക് എന്നെന്നും യാഥാസ്ഥിതികത്വത്തിൻ്റെ വക്താക്കളാകാൻ കഴിയില്ലെന്നും അധീശശക്തികൾക്കെതിരെ പോരാടുമെന്നും പ്രത്യാശിക്കുന്നു. യഥാർത്ഥ സംഘട്ടനം ദരിദ്രരുടെ സഭയും ഔദ്യോഗിക സഭയും തമ്മിലല്ലെന്നും യേശുവിൻ്റെ സഭയും സാമ്രാജ്യ സഭയും തമ്മിലായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ
- രചന: സ്കറിയാ സക്കറിയ, ജോമ്മ കാട്ടടി
- താളുകളുടെ എണ്ണം: 11
- സ്കാൻ ലഭ്യമായ ഇടം: കണ്ണി