1985 – ൽ പ്രകാശം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, വചനജ്വാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രകാശം പബ്ലിക്കേഷൻസിൻ്റെ ഒരു പുതിയ പുസ്തക പദ്ധതിയായ യുവജനങ്ങൾക്കൊരു വചനഗ്രന്ഥം എന്ന പേരിൽ ഇറങ്ങുന്ന ആറു പുസ്തകങ്ങളുടെ ഒരു പരമ്പര.ഈ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് വചനജ്വാല.
ജ്വാല ചലനാത്മകമാണ്.അതിലേറെ ചലനാത്മകമാണ് യുവജനങ്ങൾ.ക്രിയാത്മകരായ യുവജനങ്ങളുടെ വീഥികളിൽ പ്രകാശം പരത്തുവാൻ കഴിയുന്ന വിധം പല കാര്യങ്ങളും ഈ ചെറു പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വചനജ്വാല
- പ്രസിദ്ധീകരണ വർഷം: 1985
- പ്രസാധകർ : Prakasam Publications
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
