1985 – ൽ CMI സഭയുടെ മേജർ സെമിനാരിയായ ധർമ്മരാമിൽ നിന്നുംപ്രസിദ്ധീകരിച്ച, സ്മരണാഞ്ജലി
എന്ന Booklet ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു സ്കൂട്ടർ അപകടത്തെതുടർന്ന് അകാലത്തിൽ മരണമടഞ്ഞ സി എം ഐ സഭയിലെ Br.Jose നെ കുറിച്ച് പ്രിയ അദ്ധ്യാപകരും കൂട്ടുകാരും പങ്കുവച്ചിട്ടുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ ചെറു Booklet ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജീവിതം ഹൃസ്വമാണെങ്കിലും നിസ്വാർത്ഥ സേവനവും, നിസ്തുല്ല്യ പരിശ്രമവും വഴി അതിനെ നമുക്ക് ധന്യമാക്കുവാൻ കഴിയും എന്ന് ഈ Booklet ലെ വരികൾ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകളെ ധന്യമാക്കുന്ന അനവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സ്മരണാഞ്ജലി
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം: 38
- അച്ചടി: Dharmaram School Of Printing
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി