1985-ൽ പ്രസിദ്ധീകരിച്ച, പി ഗോവിന്ദപ്പിള്ള എഴുതിയ സി. മത്തായി സ്മാരക പ്രഭാഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1985 – സി. മത്തായി സ്മാരക പ്രഭാഷണം- പി ഗോവിന്ദപ്പിള്ള
കേരത്തിലെ പൊതുവിദ്യാഭ്യാസ രംഗം 1901 മുതൽ 1981 വരെ എങ്ങനെ വളർന്നു എന്നതിൻ്റെ ഗൗരവമായ വിശകലനമാണ് ഈ പുസ്തകം നടത്തിയിട്ടുള്ളത്. വിവിധ സെൻസസ് വർഷങ്ങളിലായി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ കണക്കുകൾ. പ്രാഥമീകവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച എന്നിവയൊക്കെയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 1981 ലെ സെൻസസ് പ്രകാരം 70 .42 % മാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ പ്രാപ്‍തി, ഇത് ദേശീയതലത്തിൽ കേരളത്തെ ഇത് മുൻപന്തിയിൽ എത്തിച്ചിരിക്കുന്നു. ചരിത്രപരമായി കേരളത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിൻ്റെ നിലവാരവും പുരോഗതിയും തിരിച്ചറിയാൻ ഈ ഗ്രന്ഥം സഹായിക്കും. അതോടൊപ്പം സ്കൂൾ വിദ്യാഭ്യാസരംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു. 1973-80-ൽ ഈ ഇനത്തിൽപ്പെട്ട 55 കീഴ് പ്രാഥമികവിദ്യാലയങ്ങളും 26 മേൽ പ്രാഥമിക വിദ്യാലയങ്ങളും 57 ഹൈസ്കൂളുകളും മാത്രമെ ഉണ്ടായിരുന്നുള്ളു. സ്വകാര്യ വിദ്യാലയങ്ങളുടെ അതിപ്രസരണവും,അവരുടെ ഭീമമായ ഫീസും, സമൂഹത്തിലെ ഉന്നത വിഭാഗങ്ങൾക്കുവേണ്ടിയുള്ളതാണ് എന്നുള്ള ചിന്ത തന്നെ സമൂഹത്തിൽ ഉടലെടുക്കുന്നത്തിനു കാരണമാകുന്നു. സാധാരണ സ്കൂളുകൾ മെച്ചപ്പെടുത്താൻ നടപടികളെടുക്കാതിരിക്കുക മൂലം സമൂഹത്തിലെ ഉച്ചനിചത്വങ്ങൾ അതുപോലെതന്നെ നിലകൊള്ളുമെന്നും ലേഖനം ചർച്ചചെയ്യുന്നു. ഇതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രവണതകൾ തടയാനാകുകയും,നമ്മുടെ വിദ്യാഭ്യാസമേഖല പ്രഖ്യാപിത നയങ്ങളുമായി പൊരുത്തപ്പെടുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടുന്നു .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സി. മത്തായി സ്മാരക പ്രഭാഷണം
- രചന: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1985
- താളുകളുടെ എണ്ണം: 28
- സ്കാൻ ലഭ്യമായ ഇടം: കണ്ണി