1984 – വത്തിക്കാൻ ലൈബ്രറിയിലെ മലയാളം കൈയെഴുത്തുകൾ – ആൻ്റണി വള്ളവന്ത്ര

വത്തിക്കാൻ ആർക്കൈവ്സിലുള്ള മലയാളം കൈയെഴുത്തു രേഖകളെ പറ്റി പഠിച്ച് ഫാദർ ആൻ്റണി വള്ളവന്ത്ര CMI 1984ൽ പ്രസിദ്ധീകരിച്ച വത്തിക്കാൻ ലൈബ്രറിയിലെ മലയാളം കൈയെഴുത്തുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ സുപ്രധാന രേഖ ഡിജിറ്റൈസ് ചെയ്ത് പുറത്തുവിടുന്നതോടു കൂടി  ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ എണ്ണം നൂറെണ്ണമായി.

ഗവേഷണപ്രബന്ധരചയ്ക്ക് വേണ്ടി രേഖകൾ തെരഞ്ഞു നടന്നപ്പോഴാണ് യൂറോപ്പിലെ വിവിധഗ്രന്ഥാലയങ്ങളിൽ ഉള്ള മലബാർ രേഖകളുടെ ശാസ്ത്രീയ സൂചികകൾ ഇല്ലാത്തതിൻ്റെ പ്രശ്നം തനിക്കു ബോദ്ധ്യമായതെന്ന് ഗ്രന്ഥകാരനായ  ആൻ്റണി വള്ളവന്ത്ര ആമുഖത്തിൽ പറയുന്നു. ഈ സൂചിക തയ്യാറാക്കാനായി അദ്ദേഹത്തിനു രണ്ടുവർഷത്തെ ഗവേഷണപഠനങ്ങൾ വേണ്ടി വന്നു.

മലബാർ പഠനങ്ങളിൽ വ്യാപൃതരായിരിക്കുന്ന പിൻമുറക്കാർക്ക് അടിസ്ഥാനരേഖകൾ അനായാസം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നതെന്നും, പൂർണ്ണത കൈവരിക്കുവോളം ഒരു ശാസ്ത്രീയ പഠനത്തിൻ്റെ ഫലം മറച്ചു വെക്കുന്നത് ഗവേഷണരംഗത്ത് വലിയപാപം  ആണെന്ന് താൻ വിശ്വസിക്കുന്നതായി ഫാദർ ആൻ്റണി വള്ളവന്ത്ര പറയുന്നു.

പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും ആയുള്ള ദ്വിഭാഷാ പുസ്തകമാണ്. ഇടത് വശത്ത് മലയാളം ഉള്ളടക്കവും വലത് വശത്ത് ഇംഗ്ലീഷ് ഉള്ളടക്കവും കാണാം.  മുൻപ് പലരായി തയ്യാറാക്കിയ ചില പ്രത്യേക സൂചികകളുടെ വിവരങ്ങളും ഈ പുസ്തകത്തിൽ കാണാം. ചില പ്രത്യേക കൈയെഴുത്ത് രേഖകളുടെ മൈക്രോഫിലിമിൽ നിന്നെടുത്ത പകർപ്പുകളുടെ ചിത്രങ്ങളും പുസ്തകത്തിൻ്റെ അവസാനഭാഗത്ത് കാണാം.

ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന രേഖകൾ ഒക്കെ  ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വരിക എന്നതാണ് എൻ്റെ സ്വപ്നം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 - വത്തിക്കാൻ ലൈബ്രറിയിലെ മലയാളം കൈയെഴുത്തുകൾ - ആൻ്റണി വള്ളവന്ത്ര
1984 – വത്തിക്കാൻ ലൈബ്രറിയിലെ മലയാളം കൈയെഴുത്തുകൾ – ആൻ്റണി വള്ളവന്ത്ര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വത്തിക്കാൻ ലൈബ്രറിയിലെ മലയാളം കൈയെഴുത്തുകൾ
  • രചന: ഫാദർ ആൻ്റണി വള്ളവന്ത്ര CMI
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 104
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *