1981 ൽ പ്രസിദ്ധീകരിച്ച കെ. ദാമോദരൻ രചിച്ച ക്രിസ്തുമതവും കമ്മ്യൂണിസവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ക്രിസ്തുമതത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും ആരംഭം, വളർച്ച, ഈ രണ്ടു പ്രസ്ഥാനങ്ങളും അടിമ ഉടമ വ്യവസ്ഥിതി, ഫ്യൂഡലിസം, സാമ്രാജ്യത്തം മുതലായ വ്യവസ്ഥിതികളോട് എങ്ങിനെ പ്രതിരോധം തീർത്തു എന്നും ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലെ സമാനതകൾ, വ്യതിയാനങ്ങൾ, മനുഷ്യ പുരോഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്ക് എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകമാണിത്. കമ്മ്യൂണിസവും മതവും, യേശുക്രിസ്തുവും മാർക്സിസവും എന്നീ രണ്ട് അദ്ധ്യായങ്ങളിൽ ക്രിസ്തുമത ചരിത്രവും തൊഴിലാളിവർഗ്ഗപ്രസ്ഥാന ചരിത്രവും തമ്മിലുള്ള സാദൃശ്യങ്ങളെ കുറിച്ച് വിശദമായി വിശകലനം ചെയ്യുന്നു.
പുസ്തകത്തിൻ്റെ പേര് കവർ പേജിൽ കമ്മ്യൂണിസവും ക്രിസ്തുമതവും എന്നും ടൈറ്റിൽ പേജിലും കോപ്പിറൈറ്റ് പേജിലും ക്രിസ്തുമതവും കമ്മ്യൂണിസവും എന്നാണ് അച്ചടിച്ചിരിക്കുന്നത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ക്രിസ്തുമതവും കമ്മ്യൂണിസവും
- രചയിതാവ്: K. Damodaran
- പ്രസിദ്ധീകരണ വർഷം: 1981
- അച്ചടി: Geetha Printers, Trivandrum
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി