1978 ൽ പ്രസിദ്ധീകരിച്ച ജോസ് പാലാട്ടി, ജോസ് ചിറയത്ത് എന്നിവർ ചേർന്ന് രചിച്ച ഇന്നത്തെ പ്രവാചകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുടുംബദീപം ആനുകാലികത്തിൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് ഈ കൃതി. പാശ്ചാത്യരും പൗരസ്ത്യരുമായ ഇരുപത്തിയേഴ് ദൈവശാസ്ത്രജ്ഞന്മാരെ കുറിച്ചാണ് ഈ പുസ്തകം. അവർ ആരാണെന്നും, അവരുടെ ദൈവിക ശാസ്ത്ര സംഭാവനകൾ എന്തൊക്കെയാണെന്നും അവർ ഏതെല്ലാം ശാഖകളിൽ പ്രവർത്തിക്കുന്നുവെന്നുമുള്ള സംക്ഷിപ്ത വിവരണങ്ങളാണ് കൃതിയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഇന്നത്തെ പ്രവാചകന്മാർ
- രചന: ജോസ് പാലാട്ടി – ജോസ് ചിറയത്ത്
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം:130
- അച്ചടി: Pressman, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി