1976 -ൽ പ്രസിദ്ധീകരിച്ച, ജെ.ടി. മേടയിൽ രചിച്ച മുഖം തേടുന്ന മനുഷ്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു പുതിയ അവതരണരീതിയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ചന്തകളിലും, ചിന്തകളിലും, കഥകളിലും, കവിതകളിലും മുറ്റി നിൽക്കുന്ന മനുഷ്യമുഖത്തെ അപഗ്രഥിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകർത്താവ് ചെയ്യുന്നത്. മനുഷ്യജീവിതമെന്ന പ്രതിഭാസത്തെ അസ്തിത്വാത്മകമായി അവൻ്റെ ആന്തരികസത്തയിലേക്ക് ഉൾദർശനം നൽകുന്നു ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മുഖം തേടുന്ന മനുഷ്യൻ
- രചന: J.T. Medayil
- പ്രസിദ്ധീകരണ വർഷം: 1976
- അച്ചടി: Mar Mathews Press, Muvattupuzha
- താളുകളുടെ എണ്ണം: 86
- സ്കാൻ ലഭ്യമായ ഇടം: കണ്ണി