1974 നവംബർ മാസത്തിലെ ഗ്രന്ഥാലോകം മാസികയിൽ സി. കെ. മൂസ്സത് എഴുതിയ ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്രഗ്രന്ഥങ്ങൾ മാതൃഭാഷയിൽ നിർമ്മിക്കപ്പെടേണ്ടതുണ്ടോ എന്ന അന്വേഷണമാണ് ലേഖന വിഷയം. കോട്ടയത്തെ ഭാഷാപോഷിണിയും തൃശൂരിലെ വിദ്യാവിനോദിനിയും പരസ്പരം യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച അവസരത്തിൽ സി. അച്ചുതമേനോൻ എഴുതിയ ഭാഷാപരിഷ്കാരം എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ലേഖനം തുടങ്ങുന്നത്. ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രചരിക്കുമ്പോൾ ഭാഷയുടെ അഴകും, ഒഴുക്കും ശുദ്ധിയും നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കുന്നു ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 2
- സ്കാൻ ലഭ്യമായ ഇടം: കണ്ണി