1948 – ഫബിയോളാ – നിക്കോളാസ് വൈസ് മാൻ – മയ്യനാട്ട് ഏ ജോൺ

നിക്കോളാസ് വൈസ് മാൻ രചിച്ച് മയ്യനാട്ട് ഏ ജോൺ പരിഭാഷപ്പെടുത്തി 1948ൽ പ്രസിദ്ധീകരിച്ച ഫബിയോളാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (1802 – 1865) കർദ്ദിനാൾ നിക്കോളാസ് പാട്രിക് വൈസ് മാൻ എന്ന പ്രശസ്ത വൈദികനാണ് മൂലഗ്രന്ഥത്തിൻ്റെ കർത്താവ്. റോമിലെ സപ്പിയൻസ് സർവ്വകലാശാലയിൽ ഹിബ്രു,കൽദേയ സുറിയാനി ഭാഷകൾ പഠിപ്പിച്ചിരുന്ന പ്രൊഫസ്സറും, തത്വശാസ്ത്രവിശാരദനും, സാഹിത്യ രസികനും, വാഗ്മിയും ആയിരുന്നു അദ്ദേഹം. ക്രി:പി: മൂന്നാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ റോമായിൽ നടന്ന ചില സംഭവങ്ങളാണ് കൃതിയുടെ ഉള്ളടക്കം. റോമൻ ചക്രവർത്തിമാരിൽ നിന്നും കത്തോലിക്ക സഭക്ക് ഉണ്ടായിക്കോണ്ടിരുന്ന പീഢനങ്ങളുടെ കാലഘട്ടത്തിൽ എഴുതപ്പെട്ട ഈ ആഖ്യായികയിൽ ആദിമ കൃസ്ത്യാനികളുടെ ആചാരങ്ങൾ, ജീവിത സമ്പ്രദായങ്ങൾ, മനോവികാരങ്ങൾ, വിചാരഗതികൾ എന്നിവ പ്രതിപാദ്യവിഷയമായിട്ടുണ്ട്. മതപീഠനം ഒരു വിഷയമാകുന്ന
പുസ്തകത്തിലെ നായികയാണ് ഫബിയോളാ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ഫബിയോള - നിക്കോളാസ് വൈസ് മാൻ - മയ്യനാട്ട് ഏ ജോൺ
1948 – ഫബിയോള – നിക്കോളാസ് വൈസ് മാൻ – മയ്യനാട്ട് ഏ ജോൺ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഫബിയോളാ 
    • പ്രസിദ്ധീകരണ വർഷം: 1948
    • താളുകളുടെ എണ്ണം: 402
    • അച്ചടി: Little Flower Press, Thevara
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *