1972 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഫാദർ പ്ലാസിഡിൻ്റെ The Thomas Christians എന്ന ഇംഗ്ലീഷ് കൃതിയുടെ പദാനുപദപരിഭാഷയാണ് ‘ കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ” എന്ന ഈ മലയാള കൃതി.
മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ഫാദർ ബർണ്ണാർദിൻ്റെ പ്രഖ്യാതമായ ചരിത്രഗ്രന്ഥം മലയാളത്തിൽ വേറേ ഉള്ളതു കൊണ്ടാണ്, ഈ പരിഭാഷയുടെ പേരിന് കേരളത്തിലെ എന്ന വിശേഷണം കൂട്ടിച്ചേർത്തിരിക്കുന്നത്. മലങ്കര സഭാ ചരിത്രം സംബദ്ധിച്ച് ഇതേവരെ അറിയപ്പെടാതിരുന്ന പല പുതിയ രേഖകളും ഫാദർ പ്ലാസിഡ് ഈ കൃതിയിൽ ഹാജരാക്കുന്നുണ്ട്.സഭാ ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നതിനു അവ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്:കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ
- പ്രസിദ്ധീകരണ വർഷം: 1972
- രചന: പ്ലാസിഡ് പൊടിപ്പാറ
- അച്ചടി: St.Thomas Press, Calicut
- താളുകളുടെ എണ്ണം:430
- സ്കാൻ ലഭ്യമായ ഇടം: കണ്ണി