ക്രൈസ്തവ ജനസമൂഹത്തിൻ്റെ സമുദ്ധാരണത്തിനും സംശുദ്ധിക്കുമായി സ്വജീവിതം മാറ്റിവെച്ച മനുഷ്യസ്നേഹിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് 1972 ൽ പുറത്തിറക്കിയ ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശതാബ്ദി ആഘോഷ സമ്മേളനങ്ങളിൽ ചെയ്ത പ്രസംഗങ്ങളും, അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും, അനുബന്ധ ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം
- എഡിറ്റർ : T.M.Chummar
- പ്രസാധകർ : K.C.M.Souvnir Committee, Kunammavu
- പ്രസിദ്ധീകരണ വർഷം: 1972
- താളുകളുടെ എണ്ണം: 230
- അച്ചടി: Mar Louis Memorial Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി