കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മുഖപത്രമായ വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ 1971 ൽ പ്രസിദ്ധീകരിച്ച ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്. കവർ പേജുകൾ ലഭ്യമല്ല.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

രേഖ 1
- പേര്: 1971 – വിജ്ഞാനകൈരളി – ജനുവരി – പുസ്തകം 02 ലക്കം 08
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 160
- അച്ചടി: St.Josephs Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി