1970 – എഞ്ചിനീയറിങ്ങ് വരപ്പ്

1970 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ടി. ആർ. ശ്രീനിവാസ് പരിഭാഷപ്പെടുത്തിയ എഞ്ചിനീയറിങ്ങ് വരപ്പ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വകലാശാലാ വിദ്യാഭ്യാസ മാധ്യമമായി ഇംഗ്ലീഷിൻ്റെ സ്ഥാനത്ത് പ്രാദേശികഭാഷാ മാധ്യമങ്ങൾ ഉണ്ടാകണമെങ്കിൽ വിവിധ വിഷയങ്ങളിൽ സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥസമുച്ചയം പ്രാദേശിക ഭാഷകളിൽ ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ഭൗതികശാസ്ത്രങ്ങൾ, വൈദ്യ ശാസ്ത്രങ്ങൾ, സാമൂഹ്യ ശാസ്ത്രങ്ങൾ, സാങ്കേതിക ശാസ്ത്രങ്ങൾ, ഭാഷകൾ എന്നിവക്കായി അഞ്ചു വിഭാഗങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. 1968ൽ നിലവിൽ വന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ മലയാളത്തിൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും വിഷയത്തിലും ഭാഷയിലും പ്രാവീണ്യമുള്ള വിവർത്തകരുടെ സേവനത്തോടെ ഒട്ടനവധി പാഠപുസ്തകങ്ങൾ തയ്യാറാക്കുകയുമുണ്ടായി. ഇവയിലുപയോഗിക്കുന്ന സാങ്കേതിക പദങ്ങളിൽ വലിയൊരു ശതമാനം ഇദം പ്രഥമമായി നിർമ്മിക്കപ്പെട്ടവയാണ്. ജൂനിയർ ടെക്നിക്കൽ സ്കൂളുകളുടെ ആവശ്യത്തിനായി എൻ. സി. ഇ. ആർ. ടി തയ്യാറാക്കിയ എഞ്ചിനീയറിങ്ങ് ഡ്രോയിങ്ങ് എന്ന പുസ്തകത്തിൻ്റെ ടി. ആർ. ശ്രീനിവാസ് ചെയ്ത തർജ്ജമയാണ് ഈ പുസ്തകത്തിൻ്റെ കാതലായ ഭാഗം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1970 - എഞ്ചിനീയറിങ്ങ് വരപ്പ്
1970 – എഞ്ചിനീയറിങ്ങ് വരപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: എഞ്ചിനീയറിങ്ങ് വരപ്പ്
  • രചന: T. R. Srinivas
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 338
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Kwality Printers, Trivandrumn
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *