1939 – സുമാവലി – ഏ. ബാലകൃഷ്ണപിള്ള

1939ൽ ഏ. ബാലകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച സുമാവലി എന്ന മലയാളം പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നീ ഗദ്യ സാഹിത്യ വിഭാഗങ്ങളിലും, ഉപന്യാസം, ചെറുകഥ, നിരൂപണം, ജീവചരിത്രം, ചരിത്ര നോവൽ, ഗദ്യ നാടകം, ആത്മ ചരിത്രം എന്നീ ഗദ്യ രൂപങ്ങളിൽ പെടുന്നവയും, കല, ശാസ്ത്രം, സാഹിത്യം, ചരിത്രം മുതലായവയെയും അധികരിച്ച് രചിച്ചിട്ടുള്ള ഗദ്യ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1939 - സുമാവലി - ഏ. ബാലകൃഷ്ണപിള്ള
1939 – സുമാവലി – ഏ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സുമാവലി
  • രചന: A. Balakrishna Pilla
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 192
  • പ്രസാധകൻ: Padmalaya Book Depot, Trivandrum
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *