1968 – കേരളത്തിലെ സെമ്മിനാരികൾ – തോമസ് പുതിയകുന്നേൽ

1968ൽ പ്രസിദ്ധീകരിച്ച, തോമസ് പുതിയകുന്നേൽ രചിച്ച കേരളത്തിലെ സെമ്മിനാരികൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1968 - കേരളത്തിലെ സെമ്മിനാരികൾ - തോമസ് പുതിയകുന്നേൽ
1968 – കേരളത്തിലെ സെമ്മിനാരികൾ – തോമസ് പുതിയകുന്നേൽ

കേരളത്തിലെ ക്രിസ്ത്യൻ സെമ്മിനാരികളുടെ ചരിത്രം, വളർച്ച, സാംസ്‌കാരിക-ധാർമ്മിക സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു ഗവേഷണാത്മകമായ പഠനമാണ് ഈ കൃതി. ആദിമദശകങ്ങളിലെ വൈദികവിദ്യാഭ്യാസം, പതിനാറാം നൂറ്റാണ്ടുമുതലുള്ള സെമ്മിനാരികളുടെ വിവരങ്ങൾ, മംഗലപ്പുഴ പദ്രുവാദോ സെമ്മിനാരി, മംഗലപ്പുഴ സെമ്മിനാരിയുടെ പൂർവ്വചരിത്രം, വരാപ്പുഴ പുത്തമ്പള്ളി – മംഗലപ്പുഴ സെമ്മിനാരി, മംഗലപ്പുഴ കുന്നിൻ്റെ ഉടമസ്ഥാവകാശം, കൊച്ചി രൂപതയും മംഗലപ്പുഴ കുന്നും, പൊന്തിഫിക്കൽ പദവി, വടവാതൂർ സെമ്മിനാരി, ധർമ്മാരാം കോളേജ്, ഇടക്കാല സെമ്മിനാരികളും വൈദികവിദ്യാർത്ഥി പഠന ഗൃഹങ്ങളും എന്നീ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

കേരള സഭാചരിത്രസംബന്ധമായി വിവിധ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള പല ഗ്രന്ഥങ്ങളും, ദീപികയിലും സത്യദീപത്തിലും രചയിതാവ് പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ ഡോക്ടറേറ്റ് തീസീസ്സായ  Syro Malabar Clergy എന്ന തീസീസ്സ് ഗ്രന്ഥവും ആധാരമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കേരളത്തിലെ സെമ്മിനാരികൾ
  • രചന: Thomas Puthiyakunnel
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 104
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *