1965ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച വള്ളത്തോൾ സ്മാരകോപഹാരം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിലെ ഇതരസംസ്ഥാന ഭാഷകളിലെയും, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭാഷയിലെയും മലയാളത്തിലെയും പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും എഴുതിയ മഹാകവിയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും, ലേഖനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം. വിവിധ സംസ്ഥാന ഗവർണ്ണർമാരടക്കമുള്ളവരുടെ ആശംസകൾ, മഹാകവിയുടെ വ്യക്തിജീവിതത്തിലെയും സാഹിത്യ ജീവിതത്തിലെയും പ്രധാനപ്പെട്ട മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ എന്നിവയും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വള്ളത്തോൾ സ്മാരകോപഹാരം
- പ്രസിദ്ധീകരണ വർഷം: 1965
- താളുകളുടെ എണ്ണം: 362
- അച്ചടി: Mathrubhumi Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി