1964 ൽ പ്രസിദ്ധീകരിച്ച,ശ്രീ. തോമസ് പോൾ രചിച്ച പ്രവാചകന്മാർ കണ്ട ക്രിസ്തു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രവചനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുകേറുമ്പോൾ സത്യത്തിൻ്റെ പൊരുൾ കൂടുതൽ പ്രകാശിതമാകുന്നു.അതിസ്വഭാവികത കണ്ടറിയാൻ കഴിയുന്ന രംഗമാണ് പ്രവചനങ്ങൾ.ഈ അതിസ്വഭാവിക രംഗങ്ങളിൽ ഇറങ്ങിച്ചെന്നു എല്ലാം നിരീക്ഷിക്കുവാൻ രചയിതാവ് ശ്രമിക്കുകയും അവിടെ കിട്ടിയവ താളുകളിൽ പുനർജ്ജീവിക്കപ്പെടുകയും ചെയ്തു.
ദീർഘനാളത്തെ ഗവേഷണത്തിൻ്റെ ഫലം.വായനക്കാർക്ക് അറിവും ആസ്വാദ്യതയും പകരുന്നതോടൊപ്പം സത്യവും, ജീവനും, വഴിയുമായ ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ ഈ കൃതി ഇടയാക്കുമെന്നു ആശംസിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.