1964 ൽ പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയുടെയും, ഇടവകകളുടെയും, സ്ഥാപനങ്ങളുടെയും നടത്തിപ്പിനാവശ്യമായ നിയമങ്ങളുടെയും, നടപടിക്രമങ്ങളുടെയും സമാഹാരമായ
എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ബ.വികാരിമാരും, ഇടവകവൈദികരും, സന്യാസസഭകളുടെയും സ്ഥാപനങ്ങളുടെയും അധിപന്മാരും അതിരൂപതയുടെ ഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമസംഗ്രഹത്തിലെ നിയമങ്ങളും, നടപടിക്രമങ്ങളും വായിച്ച് പഠിച്ചിരിക്കുകയും 1964 ആഗസ്റ്റ് മാസം ഒന്നാം തിയതി മുതൽ അവ അയഥാവിധി പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് എറണാകുളം മെത്രാപ്പൊലീത്താ ആമുഖമായി അനുശാസിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 200
- അച്ചടി: The Mar Louis Memorial Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി