1961 ൽ പ്രസിദ്ധീകരിച്ച എ ദാസ് രചിച്ച നമ്മുടെ ഇംഗ്ലീഷുച്ചാരണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളീയരുടെ ഇംഗ്ലീഷ് ഉച്ചാരണത്തിലുള്ള ചില സാമാന്യ വൈകല്യങ്ങളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. വ്യക്തി സംജ്ഞകളുടെ ഉച്ചാരണത്തിൽ ഐക്യരൂപ്യം വരുത്തുന്നതിനുള്ള ഒരു മാതൃകയായി ഈ നിഖണ്ടു ഉപയോഗിക്കാവുന്നതാണ്.ഫ്രെഞ്ച്, ജർമ്മൻ, പോർഗീസ്, സ്പാനിഷ് മുതലായ യൂറോപ്യൻ ഭാഷകളിലെ വ്യക്തിസംജ്ഞകളുടെ ശരിയായ ഉച്ചാരണങ്ങളും ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നമ്മുടെ ഇംഗ്ലീഷുച്ചാരണം
- പ്രസിദ്ധീകരണ വർഷം: 1961
- രചന: A. Das
- അച്ചടി:St. Joseph’s Press, Mannanam
- താളുകളുടെ എണ്ണം: 172
- സ്കാൻ ലഭ്യമായ ഇടം: കണ്ണി