1959 ജനുവരി മാസത്തിൽ പ്രസിദ്ധീകരിച്ച ബാലപ്രസിദ്ധീകരണമായ കുട്ടികളുടെ ദീപിക വാർഷിക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നിധീരിക്കൽ മാണിക്കത്തനാർ എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ് 1887ൽ നസ്രാണി ദീപിക എന്ന പേരിൽ ഒരു പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട നസ്രാണി ജാത്യൈക്യസംഘം എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 1939-ൽ മാന്നാനത്തു നിന്ന് കോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി എന്ന പേര് എടുത്തുകളഞ്ഞ് വെറും ദീപിക ആയി മാറി.
1989-ൽ ദീപിക ദിനപത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിൻ്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു. അതിൽ കുട്ടികളുടെ ദീപിക കുട്ടികൾക്കായുള്ള മലയാളഭാഷയിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണമായിരുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കുട്ടികളുടെ ദീപിക – വാർഷിക പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 50
- അച്ചടി: Sriramavilasam Press , Kollam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി