1956 ൽ പ്രസിദ്ധീകരിച്ച ശ്ലീഹന്മാരുടെ കുർബാന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

“ദനഹാ തിരുനാളിൽ” (Epiphany season) പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ, ശ്ലീഹന്മാരുടെ (martyrs) ഓർമ്മയ്ക്ക് പ്രത്യേക ദിവസങ്ങൾ ആഘോഷിക്കപ്പെടുന്നു . ഇത് “ശ്ലീഹന്മാരുടെ കുർബാന” (martyrs’ Eucharist) എന്ന ഒരു ആശയം കൊണ്ടാണ് ബന്ധപ്പെടുന്നത്.
കുർബാന എന്ന ബലി ആരാധനയുടെ പരമോൽകൃഷ്ടമായ കർമ്മമാകുന്നു.കത്തോലിക്കാ സഭയിൽ പല റീത്തുകളിലായിട്ടണ് ബലിസമർപ്പണം നടത്തി വരുന്നതു്.
ശ്ലീഹന്മാരുടെ കുർബാന, കൽദായ സുറിയാനി ക്രമത്തിലെ കുർബാനയുടെ തിരുകർമ്മങ്ങളും പ്രാർത്ഥനകളും സംബന്ധിച്ചുള്ള ഒരു ഗ്രന്ഥമാണ് . കൽദായ സുറിയാനി കുർബാനയിലെ പ്രാർത്ഥനകൾ, തിരു കർമ്മങ്ങളുടെ വ്യാഖ്യാനങ്ങൾ, വിശദീകരണങ്ങൾ മുതലായവ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഗ്രന്ഥം തിരുകർമ്മത്തെ സംബന്ധിച്ചിടത്തോളം ഗവേഷണപരമായ ഒരു പ്രസിദ്ധീകരണമാണു് എന്നു പറയാവുന്നതാണു്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ശ്ലീഹന്മാരുടെ കുർബാന
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 150
- അച്ചടി: S. J Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി