1953-ൽ ആലുവ എസ്. എച്ച് ലീഗ് പ്രസിദ്ധീകരിച്ച, ബ്രദർ വടക്കൻ രചിച്ച യേശുക്രിസ്തു മോസ്കോവിലോ? എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നവയുഗം പത്രാധിപർ ദാമോദരൻ എഴുതിയ യേശുക്രിസ്തു മോസ്കോവിൽ എന്ന കൃതിക്ക് വിമർശനാത്മകമായ നിലപാടുകളും പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ കാര്യകാരണസഹിതം പ്രതിരോധിച്ചുകൊണ്ടും എഴുതിയിട്ടുള്ള വിശദീകരണങ്ങളാണ് ഈ കൃതിയിൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: യേശുക്രിസ്തു മോസ്കോവിലോ?
- രചന: Vadakkan
- പ്രസിദ്ധീകരണ വർഷം: 1953
- അച്ചടി: J.M. Press, Alwaye
- താളുകളുടെ എണ്ണം: 45
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
