1952 ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി വിവർത്തനം ചെയ്ത ഗുരുപ്പട്ടാഭിഷേകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രൈസ്തവ പുരോഹിതരെ അഭിഷേകം ചെയ്യുന്ന കർമ്മങ്ങളിൽ പങ്കെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട തിരുക്കർമ്മങ്ങളുടെ വിശദ വിവരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. ലത്തീൻ റീത്തിലും സുറിയാനി റീത്തിലും ആരാധനാഭാഷ വ്യത്യസ്തമാണെങ്കിലും പുസ്തകത്തിൻ്റെ രചനാസമയത്ത് സുറിയാനിക്കാരും ലത്തീൻ റീത്തിലെ ഗുരുപ്പട്ടാഭിഷേക ക്രമം തന്നെ ഉപയോഗിച്ചുകൊണ്ടിരുന്നതായി അവതാരികയിൽ പറയുന്നുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഗുരുപ്പട്ടാഭിഷേകം
- രചന: ജോസഫ് തേക്കനാടി
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 90
- അച്ചടി: Mar Louis Memorial Press, Alwaye
- സ്കാൻ ലഭ്യമായ ഇടം: കണ്ണി