മത നേതാവും, സാമൂഹിക പരിഷ്കർത്താവും, മഹാത്മാഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളുമായ സി.എഫ്. ആൻഡ്രൂസ് (1871–1940) 1952 ൽ പ്രസിദ്ധീകരിച്ച What I owe to Christ എന്ന ഗ്രന്ഥത്തിൻ്റെ പരിഭാഷയായ എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആത്മീയശക്തിയിലുള്ള ദൃഢ വിശ്വാസത്തോടും അസാധാരണമായ അനുഭവജ്ഞാനത്തോടും ജീവിതം നയിച്ച ഗ്രന്ഥകാരൻ്റെ ആത്മകഥാപരമായ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ് ഇത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട്
- രചന: സി. എഫ്. ആൻഡ്രൂസ്
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 272
- അച്ചടി: Literature Press, Thiruvalla
- സ്കാൻ ലഭ്യമായ ഇടം: കണ്ണി