1951 – സാഹിത്യദീപിക – പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം

1951 ൽ പാവറട്ടി സംസ്കൃത കോളേജ് ശിഷ്യസഭാ പ്രവർത്തകസമിതി പ്രസിദ്ധീകരിച്ച സാഹിത്യദീപികപി ടി കുരിയാക്കു – ഷഷ്ടിപൂർത്തി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിൻ്റെ സ്ഥാപകനും പ്രിൻസിപ്പാളുമായിരുന്ന പി. ടി. കുരിയാക്കു ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് സംസ്കൃത വിദ്യാഭ്യാസം നടത്തുകയും സംസ്കൃതത്തിൻ്റെ പ്രചാരണത്തിനായി വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജീവചരിത്ര സംക്ഷേപം, ആശംസകൾ, സംസ്കൃതവിദ്യഭ്യാസത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന ലേഖനങ്ങൾ മറ്റു സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1951 - സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം
1951 – സാഹിത്യദീപിക – പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: സാഹിത്യദീപിക – പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 238
  • അച്ചടി: Vidyavinodini Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *