1951ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തുവർഷം 451 ൽ ഏഷ്യാമൈനറിലെ കൽക്കദോനിയയിൽ വെച്ച് നടന്ന നാലാം സാർവത്ര സൂനഹദോസിൽ റോമ്മായിലെ ലെ ഓൻ മാർപാപ്പായുടെ പ്രതിപുരുഷന്മാർ അധ്യക്ഷം വഹിക്കുകയും അറുനൂറോളം പൗരസ്ത്യ മെത്രാന്മാർ പങ്കെടുക്കുകയും ചെയ്തു. യാക്കോബായ സഹോദരന്മാർ കൽക്കദോനിയ സൂനഹദോസ് എന്താണെന്നറിയാനും, അന്ധമായി വിദേശീയരെ അനുകരിക്കാതിരിക്കുവാനും സഭ ആഗ്രഹിക്കുന്ന പുനരൈക്യത്തിനു തയ്യാറാകാനും ഈ ലഘുലേഖ ആഹ്വാനം ചെയ്യുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും
- രചന: പ്ലാസിഡ് പൊടിപ്പാറ
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: Catholic Mission Press, Kottayam
- താളുകളുടെ എണ്ണം: 8
- സ്കാൻ ലഭ്യമായ ഇടം: കണ്ണി