1947 -ൽ പ്രസിദ്ധീകരിച്ച പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ ദിവ്യരക്ഷകനായ മിശിഹാ നിശിതപീഢനങ്ങൾ സഹിച്ച് കുരിശിൽ കിടക്കുമ്പോഴും അനാഥയായ സ്വമാതാവിനോടുള്ള പുത്രധർമ്മം നിർവ്വഹിച്ചുകൊണ്ട് വൽസലശിക്ഷ്യനായ യോഹന്നാനെ സ്വമാതൃസംരക്ഷണം ഏൽപ്പിച്ചു. പരിപാവനവും സമ്പൂർണ്ണവുമായ സ്നേഹവാൽസല്യങ്ങളാൽ സ്നേഹിച്ചിരുന്ന അരുമസന്താനം സഹിക്കുന്ന നിഷ്ടൂരവേദനകൾ, അപമാനങ്ങൾ, സ്നേഹിതരാലും ബന്ധുക്കളാലുംപരിത്യക്തനായി ഈശോ കൈവരിക്കുവാൻ പോകുന്ന നിഷ്ടൂര മരണം, തൻ്റെ വാൽസല്യ ഭാജനത്തിൻ്റെ ആസന്ന വിരഹം എന്നിങ്ങനെ മൂർച്ചയേറിയ സന്താപശരങ്ങൾ ഏറ്റുവാങ്ങി മനം തകർന്നു കുരിശിനടുത്ത് നിലകൊള്ളുന്ന മാതവിൻ്റെ വ്യകുലതാ ധ്യാനങ്ങളേക്കുറിച്ചാണ് ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1947
- അച്ചടി: Mar Louise Memorial Press, Alwaye
- താളുകളുടെ എണ്ണം: 83
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
