1941 ഒക്ടോബർ 26 നു ക്രിസ്തുരാജൻ്റെ തിരുനാൾമഹം പ്രമാണിച്ച് ഇറ്റലിയിലെ എല്ലാ രൂപതകളിൽ നിന്നും പങ്കെടുത്ത
കത്തോലിക്കാ പ്രവർത്തങ്ങളിൽ വ്യാപൃതരായ മഹിളകളോടും
പന്ത്രണ്ടാം പീയൂസ് മാർപാപ്പ നടത്തിയ ഉദ്ബോധനത്തിൻ്റെ മണ്ണനാൽ കുര്യച്ചൻ നടത്തിയ മലയാള പരിഭാഷയായ മാർപാപ്പാ മാതാപിതാക്കളോട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പൊതുജനോപകാരം മുൻനിർത്തി കുസുമങ്ങൾ എന്ന പേരിൽ വിവിധവിഷയങ്ങളെ അധികരിച്ച് ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഒന്നാമത്തെ പുസ്തകമായാണ് ഈ കൃതി പുറത്തിറക്കിയിട്ടുള്ളത്. സന്താനങ്ങളെ ഉത്തമ പൗരന്മാരായി തീർക്കുന്നതിൽ മാതാക്കൾക്കുള്ള സ്ഥാനം വിശദമായി പ്രതിപാദിക്കുന്ന ഈ ഉദ്ബോധനം കുടുംബജീവിതത്തിൻ്റെ മാർഗ്ഗദർശിനിയാണെന്ന് ആമുഖ പ്രസ്താവനയിൽ പ്രസാധകൻ പറയുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മാർപാപ്പാ മാതാപിതാക്കളോട്
- രചന: മണ്ണനാൽ കുര്യച്ചൻ
- പ്രസിദ്ധീകരണ വർഷം: 1944
- പ്രസാധകർ : Wilfrid T O C D
- താളുകളുടെ എണ്ണം: 28
- സ്കാൻ ലഭ്യമായ ഇടം: കണ്ണി