1959 – കേരള വിമോചന സമരം ചിത്രങ്ങളിലൂടെ

1959 ൽ ദീപിക പബ്ലിക്കേഷൻ രണ്ടാം പതിപ്പായി പ്രസിദ്ധീകരിച്ച കേരള വിമോചന സമരം ചിത്രങ്ങളിലൂടെ എന്ന സചിത്ര പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957 ഏപ്രിലിൽ ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ആദ്യ കേരള മന്ത്രിസഭയെ പുറത്താക്കാൻ പ്രതിപക്ഷപാർട്ടികളും മതമേലദ്ധ്യക്ഷന്മാരും ചില സമുദായ സംഘടനകളും ചേർന്ന് നടത്തിയതായിരുന്നു വിമോചനസമരം. സമരത്തിൻ്റെ ഭാഗമായി കേരളത്തിലുടനീളം നടന്ന പ്രതിഷേധ പരിപാടികളുടെയും, സമരജാഥകൾക്ക് നൽകപ്പെട്ട സ്വീകരണങ്ങളുടെയും അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളും, വിവരണങ്ങളും, സമരത്തിനു നേതൃത്വം നൽകിയ മന്നത്തു പത്മനാഭൻ, പി. ടി. ചാക്കോ, പട്ടം താണുപിള്ള, ആർ. ശങ്കർ, പനമ്പിള്ളി ഗോവിന്ദമേനോൻ  തുടങ്ങിയവരുടെ  സമരത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ , സഭാ നേതാക്കളുടെ ഇടയലേഖനങ്ങൾ, വിമോചന സമര രക്തസാക്ഷികളുടെ പേരുവിവരങ്ങൾ, കുടുംബചിത്രങ്ങൾ, മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡൻ്റിൻ്റെ വിജ്ഞാപനം തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 - കേരള വിമോചന സമരം ചിത്രങ്ങളിലൂടെ
1959 – കേരള വിമോചന സമരം ചിത്രങ്ങളിലൂടെ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  കേരള വിമോചന സമരം ചിത്രങ്ങളിലൂടെ
  • പ്രസിദ്ധീകരണ വർഷം: 1959
  • പ്രസാധകർ : ദീപിക പബ്ലിക്കേഷൻസ്, കോട്ടയം
  • താളുകളുടെ എണ്ണം: 130
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *