1944 ൽ പ്രസിദ്ധീകരിച്ച എൽ. ജെ. ചിറ്റൂർ രചിച്ച എൻ്റെ ബലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ ജയിംസ് കാളാശ്ശേരിയുടെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി പ്രസിദ്ധീകരിച്ച കൃതിയാണിത്. ദൈവശാസ്ത്ര പണ്ഡിതനായ ജെ. പുറ്റ്സ് , എസ്. ജെ എഴുതിയ മൂലകൃതിയുടെ മലയാള പരിഭാഷയായ ഈ കൃതിയിൽ ദിവ്യബലിയെ സംബന്ധിക്കുന്ന അതി ഗഹനങ്ങളായ ശാസ്ത്രിക തത്വങ്ങളെ കഴിയുന്നത്ര ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: എൻ്റെ ബലി
- രചന: L. J. Chittoor
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 118
- അച്ചടി: St. Josephs Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി