തോമസ് അക്കെമ്പിസ് ലത്തീൻ ഭാഷയിൽ രചിച്ച പ്രശസ്ത ക്രൈസ്തവ ധ്യാനാത്മക കൃതിയായ De imitatione Christi (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) യുടെ മലയാളപരിഭാഷകളിൽ ഒന്നായ ക്രിസ്തുദേവാനുകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പരിഭാഷ നടത്തിയിട്ടുള്ളത് മയ്യനാട്ട് ഏ. ജോൺ ആണ്. 1937-ൽ മയ്യനാട്ട് ഏ. ജോൺ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പരിഭാഷ ശ്രദ്ധിയ്ക്കപ്പെട്ടതു് അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിലാണു്. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. ആ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക്രിസ്തുദേവാനുകരണം
- രചന: മയ്യനാട്ട് ഏ. ജോൺ
- പ്രസിദ്ധീകരണ വർഷം: 1942
- താളുകളുടെ എണ്ണം: 616
- അച്ചടി: Cherupushpa Mudralayam, Thevara.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി