ഫ്രഞ്ച് നാടകനടിയായിരുന്ന ഈവ് ലവല്ലിയറുടെ (Ève Lavallière) ജീവചരിത്രം പ്രതിപാദിക്കുന്ന ഒരു നവീന മഗ്ദലേന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്.
ഈവ് ലവല്ലിയർ പിൽക്കാലത്ത് നാടകനടനം ഉപേക്ഷിക്കുകയും അദ്ധ്യാത്മികജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. അവരുടെ ആ രൂപാന്തരത്തെ ബൈബിളിലെ മഗ്ദലേന മറിയത്തോടു താരതമ്യം ചെയ്ത് അവരെ നവീന മഗ്ദലേന എന്നു വിളിച്ചു എന്ന് ഈ വിഷയയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ കാണിക്കുന്നു. മഞ്ഞുമ്മൽ ചെറുപുഷ്പമുദ്രണാലയത്തിൽ അച്ചടിച്ച ഈ പുസ്തകത്തിൻ്റെ രചയിതാവ് ആരെന്ന് കൊടുത്തിട്ടില്ല. ഒരു പക്ഷെ പ്രസാധകനായ പൊൻസിയാനൂസ് TOCD തന്നെയായിരിക്കാം രചനയും നിർവ്വഹിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: ഒരു നവീന മഗ്ദലേന
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 230
- പ്രസാധനം: പൊൻസിയാനൂസ് TOCD
- അച്ചടി: മഞ്ഞുമ്മൽ ചെറുപുഷ്പമുദ്രണാലയം
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി