കത്തോലിക്കവൈദികൻ്റെ സ്ഥാനമഹിമയെയും ബഹുവിധ ചുമതലകളും ഡോക്കുമെൻ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി 1937ൽ ഫാദർ മാത്യു പുതിയിടം രചിച്ച ക്രിസ്തീയപൌരോഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.
അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്. ക്രൈസ്തവ വൈദികജീവിതത്തെ നിയന്ത്രിക്കുന്ന തത്വോപദേശങ്ങൾ വേദപുസ്തകത്തിലും, സുനഹദൊസുകളുകളുടെ നിശ്ചയങ്ങളിലും, പ്രഗത്ഭരായ വൈദികപണ്ഡിതരുടെ ഗ്രന്ഥങ്ങളിലും സ്വാംശീകരിക്കപ്പെടിരിക്കുന്നു എങ്കിലും ഇവയെ പ്രവർത്തിപദ്ധതിയിൽ വരുത്തുന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ഈ വിഷയം പ്രതിപാദിക്കാൻ ഇംഗ്ലീഷിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടെങ്കിലും മലയാളത്തിൽ അങ്ങനെ ഇല്ലാത്തത് തനിക്കു വ്യസനം ഉണ്ടെന്നും അതിനു ഒരു പരിഹാരം ആയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്ന് രചയിതാവ് ഫാദർ മാത്യു പുതിയിടം ആമുഖത്തിൽ പറയുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: ക്രിസ്തീയപൌരോഹിത്യം
- രചയിതാവ്: ഫാദർ മാത്യു പുതിയിടം
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 608
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ താൾ: കണ്ണി