കേരളഭാഷാപ്രണയികൾ എന്ന സീരീസിൽ തിരുവനന്തപുരത്തെ വി.വി. പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ച റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ എന്ന ജീവചരിത്രകൃതിയുടെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂർക്കോത്തുകുമാരൻ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്.
ഇംഗ്ലീഷിലെ Men of Letters Series എന്ന ഗ്രന്ഥപരമ്പരയുടെ സമ്പ്രദായത്തിൽ, കേരളത്തിലെ പരേതരായ സാഹിത്യപ്രണയികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കണം എന്ന് അപ്പൻ തമ്പുരാൻ നടത്തിയിരുന്ന സാഹിത്യസമാജത്തിൻ്റെ തീരുമാനം ആണ് തനിക്ക് ഈ പുസ്തകം രചനയ്ക്ക് പ്രേരണയായതെന്ന് ആമുഖത്തിൽ മൂർക്കോത്തുകുമാരൻ പറയുന്നു. എന്നാൽ ഇപ്പോൾ പുസ്തകപ്രസിദ്ധീകരണത്തിനു കാരണമായത് തിരുവനനതപുരത്ത് വിവി പബ്ലിഷിങ്ങ് ഹൌസ് ഉടമ തോമസ് പോളിൻ്റെ നിർബന്ധം ആണെന്നും ആമുഖത്തിൽ അദ്ദേഹം പറയുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ
- രചയിതാവ്: മൂർക്കോത്തുകുമാരൻ
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 252
- പ്രസാധനം: വി.വി. പ്രസിദ്ധീകരണശാല, തിരുവനന്തപുരം
- സ്കാൻ ലഭ്യമായ താൾ: കണ്ണി