1929ൽ പ്രസിദ്ധീകരിച്ച അരുവിത്തുര വി. ഡി. തോമ്മാക്കത്തനാർ രചിച്ച ദിവ്യസാഹിത്യപ്രവേശം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ക്രിസ്തുമതം ആധാരമായ നിയമ പുസ്തകങ്ങളെ പ്രാചീനമെന്നും നവീനമെന്നും രണ്ടായി തിരിക്കാം. യഹൂദമതാചാരങ്ങളെ കുറിച്ചു വർണ്ണിക്കുന്നവ പ്രാചീനവും, യഹൂദമതത്തെ ക്രിസ്തുമതത്തിലേക്ക് കടത്തിവിടുന്നതിനായി ജനിച്ച ദൈവപുത്രൻ്റെയും ശിഷ്യന്മാരുടെയും പ്രസംഗങ്ങളെ കുറിച്ചുള്ളവ നവീനവുമാണ്. രണ്ടു വിഭാഗത്തിലും പെടുന്ന പുസ്തങ്ങളെ പറ്റി സാമാന്യ അറിവു പകർന്നുകൊടുക്കുവാൻ എഴുതപ്പെട്ട പുസ്തകമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ദിവ്യസാഹിത്യ പ്രവേശം
- രചന: അരുവിത്തുറ വി. ഡി. തോമ്മാക്കത്തനാർ
- പ്രസിദ്ധീകരണ വർഷം: 1929
- താളുകളുടെ എണ്ണം: 172
- അച്ചടി: St. Josephs Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി