1927- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം പുസ്തകം രണ്ട്, നാല് എന്നിവയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1927 – വിവേകാനന്ദവിജയം
1895-ൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ Thousand Island Park എന്ന സ്ഥലത്ത് വെച്ച് തൻ്റെ ശിഷ്യന്മാർക്കു വേണ്ടി നടത്തിയ ക്ലാസുകൾ ആണ് ആദേശവാണികൾ എന്ന രണ്ടാം ഭാഗത്തുള്ളത്. 1895 ജൂൺ മാസം 19ന് ആരംഭിച്ച് ആഗസ്റ്റ് 6യുള്ള കാലയളവിൽ നടത്തിയതാണ് ഈ ക്ലാസുകൾ. ക്രൈസ്തവ സിദ്ധാന്തം, ഭഗവദ് ഗീത, ബൈബിൾ, ശങ്കരാചാര്യർ, ഉപനിഷത്തുകൾ, യോഗസൂത്രങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ വിഷയങ്ങളെ കർമ്മ-ഭക്തി-യോഗ-ജ്ഞാന-മാർഗത്തിലൂന്നി വിദ്യാർത്ഥികൾക്കായി വിവരിച്ചു നൽകുന്നു. വിവേകാനന്ദൻ്റെ ശിഷ്യയായിരുന്ന എസ്. ഇ. വാൾഡോ ഈ ക്ലാസ്സുകൾ രേഖപ്പെടുത്തി വെച്ചതിൻ്റെ വിവർത്തനം നടത്തിയത് കെ. രാമൻ മേനോൻ ആണ്
ഇന്ത്യയിലും വിദേശത്തുമായി വിവേകാനന്ദ സ്വാമികൾ നടത്തിയ സംഭാഷണങ്ങളാണ് വിവേകാനന്ദവിജയം ഗ്രന്ഥാവലിയുടെ നാലാമത്തെ പുസ്തകത്തിലുള്ളത്. ആധ്യാത്മിക സംഗതികൾ, സമുദായോദ്ധാരണ സംഗതികൾ, തർക്കങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന പതിനൊന്നു സംഭാഷണങ്ങളാണ് ഇങ്ങനെയുള്ളത്. സ്വാമി വിവേകാനന്ദന്റെ ജീവിതം, ചിന്തകൾ, ആത്മീയാന്വേഷണം, രാജ്യസേവനദർശനം എന്നിവയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ കൃതികൾ അദ്ദേഹത്തിന്റെ വിജയം പുറംലോകത്തിലെ നേട്ടങ്ങളിൽ മാത്രം നിന്നുള്ളതല്ല, മറിച്ച് ആത്മവിജയത്തിലൂടെയും മനുഷ്യസേവനത്തിലൂടെയും നേടിയ മഹത്വമാണെന്ന് വ്യക്തമാക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
