1923 -ൽ പ്രസിദ്ധീകരിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമങ്ങൾ, കുർബാനക്രമം, സാക്രമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഔദ്യോഗിക ലിറ്റർജിക്കൽ പുസ്തകമാണിത്. ഈ പള്ളിക്രമപുസ്തകം പ്രധാനമായും കേരളത്തിലെ മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികൾക്ക് വേണ്ടിയായിരുന്നു. ഇത് ലിറ്റർജി ഏകീകരിക്കുന്നതിനും ആരാധനയിൽ ശുദ്ധമായ ക്രമം നിലനിർത്താനും സഹായിച്ചു. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനത്തിൻ്റെ ക്രമം, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. കെ.സി. ജോഷ്വാ ആണ് ഈ പ്രാർത്ഥനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം
- പ്രസിദ്ധീകരണ വർഷം: 1923
- അച്ചടി: C.M.S. Press, Kottayam
- താളുകളുടെ എണ്ണം: 823
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
