1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1917 – ലോകമഹായുദ്ധം ഒന്നാം ഭാഗം
1914-ലാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്. യുദ്ധം തുടങ്ങി, അധികം വൈകാതെ തന്നെ വിവിധ ഭാഷകളിൽ യുദ്ധത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു എങ്കിലും കൂടുതൽ സമഗ്രമായി വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ടതിൻ്റെ ഒന്നാം ഭാഗത്തിൽ, പുസ്തകത്തെ മൂന്നു ഖണ്ഡങ്ങളായാണ് തിരിച്ചിട്ടുള്ളത്. 1786-ൽ നടന്ന ഫ്രാൻസിലെ മഹാവിപ്ലവം മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന വിവിധങ്ങളായ പ്രതിസന്ധികളും ഭരണഘടനാപരമായ മാറ്റങ്ങളും വിലയിരുത്തുന്നു. അന്യരാജ്യങ്ങളിൽ നിന്നു വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഓരോ രാജ്യങ്ങളും ചാരവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തിയതും വിമാനത്തിൻ്റെയും ടെലഫോണിൻ്റെയും കണ്ടുപിടിത്തത്തെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ലോകമഹായുദ്ധം ഒന്നാം ഭാഗം
- രചന: കുന്നത്ത് ജനാർദ്ദനമേനോൻ
- പ്രസിദ്ധീകരണ വർഷം: 1917
- അച്ചടി: ഭാരതമിത്രം അച്ചുകൂടം
- താളുകളുടെ എണ്ണം: 198
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
