1913-ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവപിള്ള രചിച്ച അഭിനയഗാനമാലിക ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1913 – അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള
കോട്ടയ്ക്കകം പെൺ പള്ളിക്കൂടത്തിലെ സമ്മാനദാനാവസരങ്ങളിൽ ചെറിയ കുട്ടികൾക്ക് ഉപയോഗപ്പെടുത്തുനാതിനായി, ഭാരവാഹികകളുടെ ആവശ്യപ്രകാരം അപ്പഴപ്പോൾ എഴുതിക്കൊടുത്തിട്ടുള്ള ഏതാനും അഭിനയഗാനങ്ങളാണ് ഈ ചെറിയ പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകപാരായണം കൊണ്ടു മാത്രം കുട്ടികൾക്ക് അറിവുണ്ടാകയില്ല. കമ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങ
ളേയും വ്യാപരിപ്പിച്ചു ക്രമപ്പെടുത്തുന്നതിൽ നിന്നാണ് അവർക്ക് അറിവു സിദ്ധിക്കുന്നത്. അതുകൊണ്ടാണ് നവീന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ‘കിണ്ടർഗാർട്ടൻ ‘, ‘ഡ്രിൽ’,”ഡ്രായിങ് ‘, ‘മനുവെൽട്രയിനിംഗ് ‘ മുതലായവ ഏപ്പെടുത്തപ്പെട്ടിരിക്കുന്നത്.നവീനരീതിയിലുള്ള വിദ്യാഭ്യാസത്തിനു ഗാനത്തോടുകൂടിയ അഭിനയം പ്രയോജനമുള്ളതാണ് എന്ന് കണ്ടിട്ടാണ് മലയാളത്തിൽ ഇത്തരത്തിൽ ഒരു ഗ്രന്ഥം വളരെ ലളിതമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.മൂന്നും നാലും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥിനികൾക്കു് ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ഈപുസ്തകത്തിൻ്റെ പ്രസാധകൻ മിസ്റ്റർ മണക്കാട്ട് പി. നാരായണപിള്ളയാണ്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: അഭിനയഗാനമാലിക ഒന്നാംഭാഗം
- രചയിതാവ്: കെ. സി. കേശവപിള്ള
- പ്രസിദ്ധീകരണ വർഷം: 1913
- താളുകളുടെ എണ്ണം: 42
- സ്കാൻ ലഭ്യമായ ഇടം: കണ്ണി