൧൩ആം ലെ ഓൻ മാർപാപ്പയുടെ പൊൻ്റിഫിക്കാൾ യുബിലി സ്മാരകം അഥവാ തിരുസിംഹാസനാദരവ് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഗോവൻ പാതിരിയായിരുന്ന ആൾവാരേസ് ( അന്തോനി പ്രംസീസ്തോസ് ശവരിയാർ ആൾവാരേസ് യൂലിയോസ് മെത്രാപ്പൊലീത്താ എന്ന് വിളിക്കപ്പെട്ടിരുന്നു) കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് ഓർത്തഡോക്സ് വിശ്വാസിയായി കത്തോലിക്കാ സഭയുടെ വിശ്വാസസംഹിതകൾക്കെതിരായി പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന എഴുത്തുകളോട് പ്രതികരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ അലെക്സാണ്ടർ ടി. ഓ. സി. ഡി പാതിരിയുടെ പ്രതികരണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: 1902 – തിരുസിംഹാസനാദരവ്
- പ്രസിദ്ധീകരണ വർഷം: 1902
- താളുകളുടെ എണ്ണം: 242
- അച്ചടി: St. Joseph’s Convent Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി