കുറ്റിക്കാട്ടു പൌലൊസ് കത്തനാർ രചിച്ച സുറിയാനി വ്യാകരണപ്രവെശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലൂടെ സുറിയാനി ലിപിയും ഭാഷയും പഠിപ്പിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സുറിയാനി വ്യാകരണപ്രവെശനം
- രചന: കുറ്റിക്കാട്ടു പൌലൊസ് കത്തനാർ
- പ്രസിദ്ധീകരണ വർഷം: 1899
- താളുകളുടെ എണ്ണം: 216
- അച്ചടി: St. Joseph’s B.O. Industrial School Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി